Saturday, June 16, 2018

വചനവിചാരങ്ങള്‍ 4

വചനം:
ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ  പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ് (ലൂക്കാ 5, 32)

വിചാരം:
വന്പു പറച്ചിലുകളെക്കാള്‍ അവന്‍ കാതോര്‍ക്കുന്നത് ഏറ്റുപറച്ചിലുകള്‍ക്കാണ്. ഓര്‍ക്കുക: കുറവുകളുടെ കൂമ്പാരമാണ് നീ; അവനോ, കരുണയുടെ നിറകുടവും! ഹൃദയം ഉരുകട്ടെ, മിഴി നിറയട്ടെ, കരുണ ഒഴുകട്ടെ! പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!
(17-2-2018)

No comments:

Post a Comment