വചനം:
നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. (മത്തായി 6, 6)
വിചാരം:
ഒരുപാടിടങ്ങളിൽ തളച്ചിട്ടിരിക്കുന്ന മനസ്സിനെ, നിത്യേന അൽപ നേരത്തേക്കെങ്കിലും ഒന്നു മോചിപ്പിച്ചെടുത്ത് നിനക്കു മാത്രമായി തുറന്നിടാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ... വാക്കുകൾ അന്യമാകുന്ന ആ നിമിഷങ്ങളിൽ, ഒഴുകിയിറങ്ങുന്ന മിഴിനീർക്കണങ്ങളിൽ നീ എന്റെ ജീവിതം തന്നെ വായിച്ചെടുക്കുമെന്നു എനിക്കുറപ്പുണ്ട്. ഒടുവിൽ, നിന്റെ സ്നേഹം കണ്ണീരൊപ്പുന്ന ഒരു തൂവാലയായി മാറും! ദാനമായി നൽകണേ, അനുദിനം ഇത്തരം നൊടിനേരങ്ങളെ!!!
പുണ്യം പൂവിടട്ടെ സുഹൃത്തേ, നിന്റെ ജീവിത വഴികളിൽ!!!
(20-6-2018)

No comments:
Post a Comment