നെഞ്ചിനുള്ളിലിന്നു നീ നാരായം കൊണ്ടൊരു ശീർഷകം എഴുതുക: "നസറായൻ യേശു, എന്റെ
രാജാവ്." എങ്കിലിനിമേൽ നിന്റെ നോവുകളുടെ കുരിശുമരമാവും അവന്റെ ഇരിപ്പിടം;
ചങ്കുപൊട്ടുന്ന നിന്റെ നിലവിളികൾക്കോ, അവന്റെ സ്വരവും. സ്വർഗ്ഗം
ഉത്തരമരുളുന്ന മൂന്നാം ദിനത്തിനായി ജപമൊഴികളോടെ കാത്തിരിക്കാം. പുണ്യം
പൂവിടട്ടെ നമ്മിൽ അവന്റെ ജീവയാഗത്തിന്റെ ഈ ഓർമ്മദിനത്തിൽ!!!
(ദുഃഖ വെള്ളി, 30-3-2018)
(ദുഃഖ വെള്ളി, 30-3-2018)
No comments:
Post a Comment