2018ലെ വലിയ നോമ്പിന്റെ ആദ്യനാളില്‍ ഗുരു മനസ്സിലേക്ക് തന്ന ഒരു ചിന്തയാണ് വചനവിചാരങ്ങളുടെ പിറവിക്ക് നിദാനം; അതും കുമ്പസാരം കഴിഞ്ഞിറങ്ങിയപ്പോള്‍. നോമ്പുദിനങ്ങളില്‍ തുടര്‍ന്ന വിചാരങ്ങള്‍ നോമ്പ് വീടിയിട്ടും തുടരാന്‍ ചില സ്നേഹിതരിലൂടെ അവന് വീണ്ടും പ്രചോദനമായി. അവന്റെ വചനത്തിന്മേല് വിചാരിക്കുന്നത് കുറവുകളുടെ കൂമ്പാരമായ ഞാനാണെങ്കിലും ചിന്തകള്‍ നല്‍കുന്നത് അവന് മാത്രമാണ്.
സ്നേഹിതാ/സ്നേഹിതേ, നിന്റെ ജീവിത വഴികളില്‍ പുണ്യം പൂവിടാന്‍ അവന് നല്കുന്ന ഈ ചിന്തകള്‍ കാരണമാകട്ടെ!!!!
Saturday, June 16, 2018
വചനവിചാരങ്ങള്‍ 82
വെറുക്കപ്പെടുന്ന ജീവിത ശൈലിയിലേക്കാണ് ഗുരു നിന്നെ
വിളിച്ചിരിക്കുന്നത്. തളരാതിരിക്കാൻ നെഞ്ചിൽ ഒന്നു മാത്രം മതി, അവനോടുള്ള
സ്നേഹം. ലോകം വെറുത്താലും ഗുരു സ്നേഹിക്കുന്നതിനാൽ നീ ആരെ ഭയപ്പെടേണം?
No comments:
Post a Comment