Saturday, June 16, 2018

വചനവിചാരങ്ങള്‍ 5

വചനം:
സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോസ് 1, 15)


വിചാരം:
അനുതപിക്കുക എന്നാല്‍ വഴി തിരിയുക എന്നാണ്, വിശാലവും സുഖദായകവും, ചിലപ്പോഴൊക്കെ വക്രവുമായ നിന്റെ വഴികളില്‍ നിന്ന് അവന്റെ "ഇടുങ്ങിയ" വഴിയിലേക്ക്. പാദങ്ങള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഈ വഴി നീ താണ്ടേണ്ടത്. മനം ഉരുകട്ടെ, കൃപ നിറയട്ടെ! പുണ്യം പൂവിടട്ടെ നിന്നില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(18-2-2018)

No comments:

Post a Comment