Saturday, June 16, 2018

വചനവിചാരങ്ങള്‍ 6

വചനം:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്. (മത്തായി 25,40)

വിചാരം:
പിഴവുകളുടെ പേരിലാവില്ല, സ്നേഹത്തിന്റെ/സ്നേഹ നിരാസത്തിന്റെ പേരില്‍ മാത്രമാവും യാത്രക്കൊടുവിലെ വിധിവാചകം നിന്റെ കാതില്‍ പതിയുക.

സ്നേഹം മാത്രമാവുക. "അവന്റെ ഏറ്റം എളിയ കൂടപ്പിറപ്പുകള്‍ക്ക്" നിന്റെ
സ്നേഹം വിരുന്നാവട്ടെ, വസ്ത്രമാവട്ടെ, കൂരയാവട്ടെ, നീട്ടിപ്പിടിക്കുന്ന
കരങ്ങളാവട്ടെ, ഇരുളില്‍ അവര്‍ക്ക് കെടാവിളക്കാവട്ടെ!

സ്നേഹം പൂത്തുലയട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(19-2-2018)

No comments:

Post a Comment