Saturday, June 16, 2018

വചനവിചാരങ്ങള്‍ 20

കലര്‍പ്പില്ലാത്ത വാക്കും ചെയ്തിയുമായി വന്ന കളങ്കമില്ലാത്തവന്‍റെ യാത്രയില്‍ കൂട്ടുവന്നത് തിരസ്കരണങ്ങള്‍. അത്രയൊന്നും നേരും നെറിയുമില്ലാത്ത നീ,  അവന്‍ തെളിച്ച വഴിയെ പോകുമ്പോള്‍, ചുറ്റിനും ഉയരുന്ന തിരസ്കാരശബ്ദങ്ങളില്‍ നോവുന്നതെന്തിന്? മിഴികള്‍ പതിയട്ടെ, അവനില്‍ മാത്രം! 
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(5-3-2018)

No comments:

Post a Comment