Saturday, June 16, 2018

വചനവിചാരങ്ങള്‍ 17

ഉടമ നീയാണ്; ഞാനോ വെറും പണിയാള്‍. നീ നട്ട മുന്തിരിത്തോപ്പില്‍ രാപ്പകല്‍ കാവല്ക്കണ്ണാകേണ്ടവന്‍. ഉള്ളില്‍ അവിശ്വസ്തത കുമിയുമ്പോള്‍ അതിരുകള്‍ മായുന്നു; ഉടമയെന്നു കരുതുന്നു. മാപ്പേകുക, മാര്‍ഗം തെളിക്കുക, തിരികെ നടക്കട്ടെ ഞാന്‍ നിയോഗങ്ങളിലേക്ക്!
പുണ്യം പൂവിടട്ടെ നമ്മില്‍ ഈ നോമ്പുദിനങ്ങളില്‍!!!
(2-3-2018)

No comments:

Post a Comment